Site iconSite icon Janayugom Online

ദോശക്കൊപ്പം കഴിച്ച് സാമ്പാറിനും ബില്ല്: ആവശ്യപ്പെട്ടത് നൂറുരൂപ! ചോദ്യം ചെയ്തവരെ ഹോട്ടലുടമ മുറിക്കുള്ളില്‍ പൂട്ടിയിട്ടു

dosadosa

ദോശക്ക് വാങ്ങിയ സാമ്പാറിന് തുക ഈടാക്കിയത് വന്‍വിവാദത്തിന് കാരണമായി.  ഒരു പാത്രം സാമ്പാറിന് 100 രൂപ ബില്ല ഈടാക്കിയതോടെ ഹോട്ടല്‍ ഉടമയും വിനോദ സഞ്ചാരികളും തമ്മില്‍ വാക്കുതര്‍ക്കം ഉടലെടുത്തു. രാമക്കല്‍മേട്ടില്‍ വിനോദ സഞ്ചാരത്തിന് എത്തിയ  പാല സ്വദേശികളായ സഞ്ചാരികള്‍ക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്.രാമക്കല്‍മേടിന് സമീപം കൊമ്പംമുക്കിലെ ഹോട്ടല്‍ ഉടമയായ സ്ത്രിയും തമ്മിലാണ് വാക്കേറ്റം. രാമക്കല്‍മേട്ടില്‍ വിനോദ സഞ്ചാരത്തിനെടത്തിയ ആറംഗ സംഘം  രാമക്കല്‍മേടിന് സമീപം കൊമ്പംമുക്കിലുള്ള സ്വകാര്യ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് ല്‍ മുറിയെടുത്ത് താമസിക്കുകയും  പ്രഭാത ഭക്ഷണമായി ദോശ ഓര്‍ഡര്‍ ചെയ്യുകയും ചെയ്തു.

ഭക്ഷണം കഴിച്ചതിന് ശേഷം കിട്ടിയ ബില്ലില്‍ അമിത വില ഈടാക്കിയതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് വിനോദസഞ്ചാരികള്‍ ഇടപെട്ടത്. ദേശക്കൊപ്പം കഴിച്ച സാമ്പാറിനും കൂട്ടി ബില്ല് നല്‍കിയതില്‍ വിനോദ സഞ്ചാരികള്‍ ചോദ്യം ചെയ്തു.  ഹോട്ടല്‍ ഉടമയായ വനിത പ്രകോപിതായായതോടെ ഇവര്‍ തമ്മില്‍ വാക്കേറ്റമായി ഇതിനിടെ വിനോദ സഞ്ചാരികളില്‍ ഒരാള്‍ വിഷയം വീഡിയോയില്‍ പകര്‍ത്തിയതോടെ ഉടമ സഞ്ചാരികളെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു. സംഭവം വിവാദമായതോടെ നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി ഇരുകൂട്ടരുമായി ചര്‍ച്ച നടത്തി വിഷയം രമ്യമായി പരിഹരിച്ചു. ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍, ഹോംസ്റ്റെ റിസോര്‍ട്ട് അസോസിയേഷന്‍ ഭാരവാഹികളും സ്ഥലത്തെത്തിയിരുന്നു.

Eng­lish Sum­ma­ry: high rate for dosa and Chutney

You may like this video also

Exit mobile version