Site iconSite icon Janayugom Online

ഉയർന്ന വേനൽക്കാല താപനില: ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

വേനൽക്കാല താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക്‌ മുന്നറിയിപ്പുമായി ഒമാൻ ആരോഗ്യ മന്ത്രാലയം. ‘സുരക്ഷിത വേനൽക്കാലം’ എന്ന ക്യാമ്പയിന്റെ ഭാഗമായി മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ ചൂട് കാരണമുണ്ടാകുന്ന ഗുരുതര രോഗങ്ങൾക്കുള്ള 12 മുൻകരുതലുകളുണ്ട്‌. നിർമാണം, കൃഷി തുടങ്ങിയ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക വർധിച്ച സാഹചര്യത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. ചൂട് കുറയ്ക്കാനുള്ള നടപടി നടപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്വം തൊഴിലുടമകളെയും ഓർമിപ്പിക്കുന്നു. തണലുള്ള വിശ്രമ സ്ഥലം, ശരിയായ ജലാംശം നിലനിർത്തൽ, കൊടും ചൂടിന്റെ സമയത്തിൽ ജോലി സമയം ക്രമീകരിക്കൽ എന്നിവയും ഇവയില്‍ ഉൾപ്പെടുന്നു.

Exit mobile version