Site iconSite icon Janayugom Online

ഇന്നും ചൂടുകൂടും: ഏഴ് ജില്ലകള്‍ക്ക് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

heatheat

സംസ്ഥാനത്ത് ഏഴ് ജില്ലകള്‍ക്ക് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. സാധാരണയേക്കാള്‍ നാല് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 

ആലപ്പുഴ, കൊല്ലം, കോട്ടയം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ‍ഡിഗ്രിവരെയും എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രിവരെയുമാകാന്‍ സാധ്യതയുള്ളതിനാല്‍ ഈ ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. 

Eng­lish Sum­ma­ry: High tem­per­a­ture warn­ing for sev­en districts

You may also like this video

Exit mobile version