സംസ്ഥാനത്തെ ഹയർസെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 82.95 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. മുവര്‍ഷം ഇത് 83.87 ശതമാനം ആയിരുന്നു. ഇത്തവണ വിജയശതമാനത്തിൽ 0.92ന്റെ കുറവുണ്ട്.
റഗുലര്‍ വിഭാഗത്തില്‍ 2028 സ്കൂളുകളിലായി 3,76,135 പേരെഴുതിയ പരീക്ഷയില്‍ 3,12,005 പേരാണ് വിജയിച്ചത്. 33,815 പേർ ഫുൾ എ പ്ലസ് നേടി. സംസ്ഥാനത്തെ 77 സ്കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ എ പ്ലസ് (4,897). വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിലും (87.55) കുറവ് പത്തനംതിട്ട ജില്ല (76.59)യിലുമാണ്. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 78.39 ശതമാനമാണ് വിജയം. 28,495 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 22,338 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 71 കുട്ടികൾക്ക് മുഴുവൻ മാർക്കും (1200/1200) ലഭിച്ചു. വാർത്താ സമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.
ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തിയ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിജയം 85.32 ശതമാനമാണ്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ എൻഎസ്‌ക്യുഎഫ് സ്‌കീമിൽ 78.39 ശതമാനമാണ് വിജയം. 28,495 പേർ എഴുതിയതിൽ 22,338 പേർ ഉപരിപഠനയോഗ്യത നേടി. ഏറ്റവും കൂടിയ വിജയശതമാനം വയനാട് ആണ്– 83.63 ശതമാനം. കുറവ് പത്തനംതിട്ടയിലാണ്– 68.48 ശതമാനം. 373 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 12 സര്‍ക്കാര്‍ സ്‌കൂളുകളും എട്ട് എയ്‌ഡഡ് സ്‌കൂളുകളും 100 ശതമാനം വിജയം കൊയ്തു.
വൊക്കേഷണലില്‍ വയനാട് മുന്നില്‍; 83.63 ശതമാനം
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ കൂടുതല്‍ കുട്ടികളെ വിജയിപ്പിച്ച് വയനാട് ജില്ല ഒന്നാമതായി. 83.63 ശതമാനമാണ് വിജയം. പിന്നില്‍ പത്തനംതിട്ടയാണ്. (68.48 ശതമാനം). സംസ്ഥാനത്ത് എഎസ്‌ക്യുഫ് സ്‌കീമില്‍ 22338 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയപ്പോള്‍ പെണ്‍കുട്ടികളാണ് മുന്നില്‍ (86.91 ശതമാനം). ആണ്‍കുട്ടികളുടെ വിജയം 73.04 ശതമാനമാണ്. മുന്‍ വര്‍ഷത്തേക്കാള്‍ പെണ്‍കുട്ടികള്‍ 2.48 ശതമാനം അധികം വിജയം നേടി. ആണ്‍കുട്ടികളുടെ വിജയം 1.30 ശതമാനം കുറഞ്ഞു. 20 സ്‌കൂളുകളില്‍ 50 ശതമാനത്തില്‍ താഴെയാണ് വിജയം.
പട്ടികജാതി വിഭാഗത്തില്‍ 2516 പേര്‍ എഴുതിയതില്‍ 1665 പേര്‍ വിജയിച്ചു (66.17 ശതമാനം). പട്ടികവര്‍ഗവിഭാഗത്തില്‍ 219 പേര്‍ എഴുതിയതില്‍ 142 പേര്‍ ഉപരിപഠന യോഗ്യത നേടി (വിജയം 64.84 ശതമാനം). 13,975 പേര്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹരായി. പ്രൈവറ്റായി പരീക്ഷ എഴുതിയവരില്‍ 48.92 ശതമാനം പേര്‍ വിജയിച്ചു. 1468 പേര്‍ എഴുതിയതില്‍ 767 പേര്‍ ഉപരിപഠനത്തിന് യോഗ്യരായി.
english summary;Higher Secondary Exam Result published
you may also like this video;