Site icon Janayugom Online

ഹിജാബ് നിരോധനം: കര്‍ണാടകയില്‍ ബന്ദ് പുരോഗമിക്കുന്നു

ഹിജാബ് വിധിയില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ മുസ്‌ലിം സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുന്നു. രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കി​ട്ട് ആ​റ് വ​രെ​യാ​ണ് ബ​ന്ദ്. ക​ർ​ണാ​ട​ക​യി​ലെ അ​മീ​ർ-​ഇ-​ശ​രി​യ​ത്ത് മൗ​ലാ​ന സ​ഗീ​ർ അ​ഹ​മ്മ​ദ് ഖാ​ൻ റ​ഷാ​ദി​യാ​ണ് ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. സംസ്ഥാനത്ത് അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം പ്രശ്ന സാധ്യത മുന്നില്‍ക്കണ്ട് കനത്ത പോലീസ് സുരക്ഷയാണ് എല്ലായിടത്തും ഏർപ്പാടാക്കിയിരിക്കുന്നത്. സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ഹി​ജാ​ബ് ധ​രി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ ന​ട​പ​ടി​ക്കെ​തി​രേ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ൾ ചൊ​വ്വാ​ഴ്ച ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ഹി​ജാ​ബ് ഇ​സ്‌​ലാം മ​താ​ചാ​ര​ത്തി​ലെ അ​വി​ഭാ​ജ്യ​ഘ​ട​ക​മ​ല്ലെ​ന്നും യൂ​ണി​ഫോ​മി​നെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​തി​ർ​ക്കാ​നാ​കി​ല്ലെ​ന്നും കാ​മ്പ​സു​ക​ളി​ൽ സ​ർ​ക്കാ​ർ നി​ഷ്ക​ർ​ഷി​ക്കു​ന്ന യൂ​ണി​ഫോം മാ​ത്ര​മേ ധ​രി​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് റി​തു​രാ​ജ് അ​വാ​സ്തി അ​ധ്യ​ക്ഷ​നാ​യ വി​ശാ​ല ബെ​ഞ്ച് വ്യക്തമാക്കിയിരുന്നു.

Eng­lish Sum­ma­ry: Hijab ban: Bandh in progress in Karnataka

You may like this video also

Exit mobile version