കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു. കേസ് നീട്ടി വയ്ക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംഷു ധുലിയ എന്നിവരുള്‍പ്പെട്ട ബഞ്ച് നിരാകരിച്ചു. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ആറു തവണയില്‍ അധികം വിവിധ അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിച്ചെങ്കിലും വിരമിച്ച ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ കാലത്ത് കേസ് ലിസ്റ്റ് ചെയ്തിരുന്നില്ല. ഹര്‍ജികള്‍ അടുത്തമാസം അഞ്ചിന് വീണ്ടും പരിഗണിക്കും. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട 23 കേസുകളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. നിലവില്‍ ഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ചിലെ അധ്യക്ഷനായ ജസ്റ്റിസ് ഗുപ്ത ഒക്ടോബര്‍ 16നാണ് വിരമിക്കുന്നത്.
English Summary:Hijab ban: Supreme Court issues notice
You may also like this video