Site icon Janayugom Online

ഹിജാബ് വിവാദം‌: മംഗളുരുവിൽ കോളജ്‌ അടച്ചു

മംഗളുരുവില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ  തടഞ്ഞതിനുപിന്നാലെയുണ്ടായ പ്രതിഷേധത്തെത്തുടർന്ന്‌ കോളജ് അടച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോമിൽ  മതചിഹ്നങ്ങൾ പാടില്ലെന്ന ഹൈക്കോടതി ഇടക്കാല ഉത്തരവിന്റെ  പശ്ചാത്തലത്തിലാണ്‌ ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ ഉള്ളാൾ ഭാരത് പ്രീ യൂണിവേഴ്‌സിറ്റി കോളജ്  തടഞ്ഞത്.

വിദ്യാർത്ഥിനികൾ ക്ലാസിൽ കയറുന്നത്‌ തുടർച്ചയായി രണ്ടാം ദിവസവും കോളജ് അധികൃതർ വിലക്കിയതോടെയാണ് വിദ്യാർത്ഥിനികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോളജിനുമുന്നിൽ ഹിജാബണിഞ്ഞ വിദ്യാർത്ഥിനികൾ കുത്തിയിരിപ്പുസമരം നടത്തി. സഹപാഠികളായ ആൺകുട്ടികളും ഇവർക്ക്‌ പിന്തുണയുമായെത്തി.

വിദ്യാർത്ഥികൾ ഒന്നടങ്കം ക്ലാസുകൾ ബഹിഷ്‌കരിച്ച് കവാടത്തിനരികിലിരുന്നു. മംഗളുരു ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഹരിറാം ശങ്കർ, എസിപി ദിനകർ, ഉള്ളാൾ ഇൻസ്‌പെക്ടർ സന്ദീപ് എന്നിവരെത്തി വിദ്യാർത്ഥികളുമായി സംസാരിച്ചെങ്കിലും അവർ പിന്മാറിയില്ല. സ്ഥലം എംഎൽഎ യു ടി ഖാദർ തഹസിൽദാരുടെ സാന്നിധ്യത്തിൽ കോളജ് മാനേജ്‌മെന്റുമായും രക്ഷിതാക്കളുമായും നടത്തിയ  ചർച്ചയും ഫലം കണ്ടില്ല. ഇതോടെ കോളജ് അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു.

eng­lish sum­ma­ry; Hijab con­tro­ver­sy: Col­lege clos­es in Mangalore

you may also like this video;

Exit mobile version