Site iconSite icon Janayugom Online

ഹിജാബ് വിവാദം; ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പാകിസ്ഥാന്‍

ഹിജാബ് വിവാദത്തിൽ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ആശങ്കയറിച്ച് പാകിസ്ഥാന്‍. ഇന്ത്യയിൽ മുസ്‍ലിങ്ങള്‍ക്കെതിരായുളള അസഹിഷ്ണുതയിലും വിവേചനത്തിലും പാകിസ്ഥാന്‍ സർക്കാരിന്റെ ആശങ്ക ഇന്ത്യൻ നയതന്ത്രജ്ഞനെ അറിയിച്ചതായി വിദേശകാര്യമന്ത്രാലയം പറഞ്ഞു. കർണാടകയിൽ ഇന്നലെ സംഘപരിവാർ ആക്രമണം നേരിട്ട പെൺകുട്ടിയുടെ വിഡിയോ ഉദ്ധരിച്ച് മുസ്‍ലിം സ്ത്രീകളുടെ സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പാക്കാൻ ഇന്ത്യയിലെ സർക്കാർ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഹിജാബ് ധരിച്ചതിന്റെ പേരിൽ മുസ്ലീം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയായ ഷാ മഹ്മൂദ് ഖുറേഷി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി യൂണിഫോം കോഡിന് വർഗീയ നിറം നൽകാനാണ് പാകിസ്ഥാന്‍ മന്ത്രിമാർ ശ്രമിക്കുന്നതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയായ മുഖ്താർ അബാസ് നഖ്‌വി പ്രതികരിച്ചിരുന്നു. 

Eng­lish Summary:Hijab con­tro­ver­sy; Pak­istan sum­mons diplomat
You may also like this video

Exit mobile version