Site iconSite icon Janayugom Online

ഹിജാബ് വിവാദം: ഹര്‍ജികള്‍ രണ്ട് ദിവസത്തിനുള്ളില്‍ പരിഗണിക്കും

hijabhijab

ഹിജാബ് വിവാദത്തിൽ കർണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാർത്ഥിനികള്‍ നൽകിയ ഹർജികള്‍ സുപ്രീം കോടതി പരിഗണിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അനുവദനീയമല്ലെന്ന ഹൈക്കോടതി വിധിക്കെതിരെ ആറ് വിദ്യാർത്ഥിനികൾ സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കാനൊരുങ്ങുന്നത്. രണ്ട് ദിവസത്തിനുള്ളിൽ ഹർജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോലി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഹർജിയിൽ അടിയന്തര വാദം കേള്‍ക്കണമെന്ന ആവശ്യം മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറയാണ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള വിവിധ ഹർജികൾ കര്‍ണാടക ഹൈക്കോടതി മാര്‍ച്ചില്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹിജാബ് നിരോധനം കര്‍ണാടകയിലും ദേശീയതലത്തിലും വന്‍ വിവാദത്തിന് വഴി തെളിച്ചിരുന്നു.

Eng­lish Sum­ma­ry: Hijab con­tro­ver­sy: Peti­tions will be con­sid­ered with­in two days
You may like this video also

Exit mobile version