ഹിജാബ് വിവാദത്തിനിടെ കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ 19ന് വൈകുന്നേരം ആറ് വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്കൂളുകള്‍ക്ക് 200 മീറ്റര്‍ പരിധിയിലാണ് 144 പ്രഖ്യാപിച്ചത്.
പ്രതിഷേധ പ്രകടനങ്ങള്‍, മുദ്രാവാക്യം വിളികല്‍, പ്രസംഗങ്ങള്‍ എന്നിവ ഇവിടെ നിരോധിച്ചു. ബംഗളുരുവിലെ സ്കൂളുകള്‍, കോളജുകള്‍, പ്രീ യൂണിവേഴ്സിറ്റി കോളജുകള്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഈ മാസം 22 വരെയാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്.
english summary;Hijab controversy; Prohibition order imposed in Udupi
you may also like this video;