Site iconSite icon Janayugom Online

ഹിജാബ് വിവാദം: കര്‍ണാടകയില്‍ പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞു

hijabhijab

കര്‍ണാടകയില്‍ വീണ്ടും ഹിജാബ് വിവാദം പുകയുന്നു. കോളജില്‍ പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഗേറ്റിനുമുമ്പില്‍ തടഞ്ഞു. ദക്ഷിണ കന്നഡ ജില്ലയിൽ മംഗളൂരുവിലെ പി ദയാനന്ദ പൈ കോളജിലാണ് സംഭവം. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് ദയാനന്ദ പൈ കോളജിലും പി സതീഷ് പൈ ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളജിലുമാണ് സംഘർഷമുണ്ടായത്.

ഹിജാബ് ധരിച്ച് പരീക്ഷയെഴുതാൻ രണ്ട് കോളജുകളിലെയും പ്രിൻസിപ്പൽമാർ അനുമതി നൽകിയിരുന്നു. എന്നാൽ ഹിജാബ് ധരിച്ച് പരീക്ഷയെഴുതിയ പെൺകുട്ടികളെ പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സംഘ്പരിവാർ പ്രവർത്തകർ സംഘടിച്ചെത്തുകയായിരുന്നു.
തുടർന്ന് വിദ്യാർഥികളും സംഘ്പരിവാർ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പ്രിൻസിപ്പൽമാരുടെ നേതൃത്വത്തിൽ സമാധാനയോഗം നടത്തി. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Hijab con­tro­ver­sy: Sangh Pari­var activists block a stu­dent from appear­ing for an exam at a Karnataka

You may like this video also


 

 

Exit mobile version