മംഗളുരു യൂണിവേഴ്സിറ്റിയിൽ ഹിജാബ് ധരിച്ചെത്തിയ ഒരു വിഭാഗം വിദ്യാർത്ഥിനികളെ വീണ്ടും തടഞ്ഞു. ഹിജാബ് ധരിച്ചെത്തിയ 13 വിദ്യാർത്ഥിനികളെയാണ് ക്ലാസിൽ പ്രവേശിക്കാതെ തടഞ്ഞത്. ഹൈക്കോടതി ഉത്തരവ് ചൂണ്ടികാട്ടിയാണ് വിദ്യാർത്ഥിനികളെ അധ്യാപകർ തടഞ്ഞത്.
വിദ്യാർത്ഥിനികൾ ജില്ലാ വിദ്യാഭ്യാസ ഓഫീസിറെ സമീപിച്ചെങ്കിലും ഹിജാബ് അനുവദിക്കാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഹിജാബ് ഒഴിവാക്കിയ ശേഷം ക്ലാസിൽ പ്രവേശിക്കാൻ അനുവദിക്കാമെന്ന് അധികൃതർ അറിയിച്ചെങ്കിലും പ്രതിഷേധ സൂചകമായി വിദ്യാർത്ഥിനികൾ ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധിക്കുകയായിരുന്നു.
English summary;Hijab controversy; Students protest as class boycott
You may also like this video;