Site icon Janayugom Online

ഹിജാബ് വിവാദം; ക്ലാസിൽ കയറ്റാതെ വിദ്യാർത്ഥിനികളെ തിരിച്ചയച്ചു

കർണാടകയിൽ ഒരുഇടവേളക്ക് ശേഷം വീണ്ടും ഹിജാബ് വിവാദം. യൂണിഫോം നിർബന്ധമാക്കണമെന്ന് മംഗളുരു സർവകലാശാല നിർദേശം പുറപ്പെടുവിച്ചതിന് പിന്നാലെ, ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ക്ലാസിൽ കയറ്റാതെ തിരിച്ചയച്ചു.

മംഗളുരു സർവകലാശാലയിലെ വിസി, പ്രിൻസിപ്പൽ, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവരുമായി കോളജ് ഡെവലപ്മെന്റ് കൗൺസിൽ വെള്ളിയാഴ്ച ചേർന്ന യോഗത്തിലാണ് മാർച്ച് 15 ലെ കർണാടക ഹൈക്കോടതിയുടെ വിധി പ്രകാരം ക്ലാസ് മുറികളിൽ ഹിജാബ് അനുവദിക്കില്ലെന്ന് തീരുമാനിച്ചത്.

മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ ഡ്രസ് കോഡ് ബാധിക്കില്ലെന്ന് വി സി സുബ്രഹ്മണ്യ യദപ്പാടിത്തയ വാർത്താസമ്മേളനത്തിൽ ഉറപ്പുനൽകിയിരുന്നു. എന്നാൽ ശനിയാഴ്ച ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ തിരിച്ചയച്ചു.

വിദ്യാർഥികളുമായി പ്രിൻസിപ്പൽ സംസാരിക്കുന്ന വീഡിയോയും പ്രചരിച്ചു. കോളജ് പ്രിൻസിപ്പൽ അനുസൂയ റായി പെൺകുട്ടികളുമായി സംസാരിക്കുകയും ഹിജാബ് ധരിക്കാതെ ക്ലാസുകളിൽ ഇരിക്കണമെന്ന് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.

Eng­lish summary;Hijab con­tro­ver­sy; The stu­dents were sent back with­out being allowed into the class

You may also like this video;

Exit mobile version