ഹിജാബ് ഇസ്ലാമിന്റെ അനിവാര്യമായ മതാചാരത്തിന്റെ ഭാഗമല്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ. ഹിജാബിന്റെ ഉപയോഗം തടയുന്നത് മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിൽ വരില്ല. ഭരണഘടന ഉറപ്പ് നൽകുന്ന അവകാശം ലംഘിക്കുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇസ്ലാം മതത്തിലെ ഒഴിവാക്കാനാകാത്ത ആചാരമല്ല ഹിജാബ് എന്നും കർണാടക അഡ്വക്കേറ്റ് ജനറൽ പ്രഭുലിംഗ് നവദ്ഗി പറഞ്ഞു.
ജസ്റ്റീസ് റിതു രാജ് അവസ്തി, ജസ്റ്റീസ് ജെ എം ഖാസി, ജസ്റ്റീസ് കൃഷ്ണ എം ദീക്ഷിത് എന്നിവരടങ്ങിയ ഫുൾ ബെഞ്ചിനോടാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സർക്കാരിന്റെ ഫെബ്രുവരി അഞ്ചിലെ ഉത്തരവ് നിയമാനുസൃതമാണെന്നും അതിൽ എതിർക്കേണ്ട കാര്യമില്ലെന്നും അഡ്വക്കേറ്റ് ജനറൽ വാദിച്ചു.
english summary; Hijab is not part of the religious tradition says karnataka government
you may also like this video;