Site icon Janayugom Online

ഹി​ജാ​ബ് മ​താ​ചാ​ര​ത്തിന്റെ ഭാ​ഗ​മ​ല്ലെ​ന്ന് കർണാടക

ഹി​ജാ​ബ് ഇ​സ്ലാ​മിന്റെ അ​നി​വാ​ര്യ​മാ​യ മ​താ​ചാ​ര​ത്തിന്റെ ഭാ​ഗ​മ​ല്ലെ​ന്ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ. ഹി​ജാ​ബിന്റെ ഉ​പ​യോ​ഗം ത​ട​യു​ന്ന​ത് മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​നു​ള്ള അ​വ​കാ​ശ​ത്തി​ൽ വ​രി​ല്ല. ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പ് ന​ൽ​കു​ന്ന അ​വ​കാ​ശം ലം​ഘി​ക്കു​ന്നി​ല്ലെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​സ്ലാം മ​ത​ത്തി​ലെ ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത ആ​ചാ​ര​മ​ല്ല ഹി​ജാ​ബ് എ​ന്നും ക​ർ​ണാ​ട​ക അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ പ്ര​ഭു​ലിം​ഗ് ന​വ​ദ്ഗി പറഞ്ഞു.

ജ​സ്റ്റീ​സ് റി​തു രാ​ജ് അ​വ​സ്തി, ജ​സ്റ്റീ​സ് ജെ ​എം ഖാ​സി, ജ​സ്റ്റീ​സ് കൃ​ഷ്ണ എം ​ദീ​ക്ഷി​ത് എ​ന്നി​വ​ര​ട​ങ്ങി​യ ഫു​ൾ ബെ​ഞ്ചി​നോ​ടാ​ണ് സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രിന്റെ ഫെ​ബ്രു​വ​രി അ​ഞ്ചി​ലെ ഉ​ത്ത​ര​വ് നി​യ​മാ​നു​സൃ​ത​മാ​ണെ​ന്നും അ​തി​ൽ എ​തി​ർ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ വാദിച്ചു.

eng­lish sum­ma­ry; Hijab is not part of the reli­gious tra­di­tion says kar­nata­ka government

you may also like this video;

Exit mobile version