Site iconSite icon Janayugom Online

ഹിജാബ് വലിച്ചുമാറ്റിയ സംഭവം; മുഖ്യമന്ത്രി നിതീഷ് കുമാറിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി

മുസ്ലീം വനിതാ ഡോക്ടറുടെ മുഖാവരണം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വലിച്ചു താഴ്ത്തിയ സംഭവത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. നിതീഷ് കുമാർ ഒരു തെറ്റും ചെയ്തിട്ടില്ല. നിയമന ഉത്തരവു കൈപ്പറ്റാൻ പോകുമ്പോൾ മുഖം കാണിക്കേണ്ടതല്ലേയെന്നും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാസ്‌പോർട്ട് ലഭിക്കണമെങ്കിൽ, നിങ്ങൾ മുഖം കാണിക്കുന്നില്ലേ? സർക്കാർ ജോലി നിരസിക്കണോ അതോ നരകത്തിൽ പോകണോ എന്ന് ആ സ്ത്രീക്കു തീരുമാനിക്കാം എന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

ഇത് മുസ്ലീം രാജ്യമാണോ എന്ന് സിങ് ചോദിക്കുകയും ഇന്ത്യ നിയമവാഴ്ച പിന്തുടരുന്ന രാജ്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഗിരിരാജ് സിങ്ങിന്റെ അഭിപ്രായം വൻ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. അദ്ദേഹത്തിന്റെസ സ്ഥാനം മറന്ന് സംസാരിക്കരുതെന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തുകയായിരുന്നു. ബിജെപി നേതാവിന്റേത് താഴ്ന്ന മനോനിലയാണെന്നും കൂട്ടിചേര്‍ത്തു.

Exit mobile version