ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനും, ഭരണം നിലനര്‍ത്തുവാനുായി ബിജെപി വീണ്ടും വര്‍ഗ്ഗീയകാര്‍ഡ് ഇറക്കിയിരിക്കുകയാണ്. നിയമസഭാ തെരഞെടുപ്പിനുള്ള പ്രകടനപത്രിയില്‍ ഏകീകൃതസിവിള്‍കോഡ് നടപ്പാക്കുമെന്നു പറഞ്ഞിരിക്കുന്നു. പാര്‍ട്ടി പ്രസിഡന്‍റ് ജെ പി നദ്ദയാണ് സങ്കല്പ്പത്ര എന്നപേരില്‍ പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്.
കൂടാതെ വഖഫ് ഭൂമി സംബന്ധിച്ച് ജ്യുഡീഷല്‍ അന്വേഷണം നടത്തുമെന്നും പറയുന്നു. വാശിയേറിയ മത്സരം നടക്കുന്ന ഹിമാചല്‍ പ്രദേശിലും തീവ്രവര്‍ഗ്ഗീയത ഉയര്‍ത്താനാണ് ബിജെപിയുടെ ശ്രമം.എന്നാല്‍ അടുത്തമാസം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പത്രികയിലും ഇതു പറഞ്ഞിട്ടുണ്ട്.
ഹൈന്ദവധ്രുവീകരണം നടത്താനുള്ള ബിജെപിയുടെ ശ്രമത്തിന്‍റെ ഭാഗമായിട്ട് മാത്രം ഇതിനെ കണ്ടാല്‍മതിയെന്നാണ പ്രതിപക്ഷങ്ങള്‍ അഭിപ്രായപ്പെടുന്നത്. വഖഫ് ഭൂമയെ സംബന്ധിച്ചുള്ള അന്വേഷണം ജനങ്ങളെ മതമപരമായി ധ്രുവീകരിക്കാനാണ്. സെപറ്റംബറില്‍ ബിജെപി ഭരിക്കുന്ന യുപില്‍ നടത്തിയത് വര്‍ഗ്ഗീയവിദ്വേഷത്തിന് വഴിതെളിച്ചിരുന്നു.
അഞ്ച് വർഷത്തിനുള്ളിൽ 8 ലക്ഷം തൊഴിലവസരങ്ങൾ നൽകുമെന്നും, സംസ്ഥാനത്തിന്റെ പ്രധാന വിളയായ ആപ്പിളിന്റെ പാക്കേജിംഗിൽ ചരക്ക് സേവന നികുതിയും ജിഎസ്ടിയും 18 ശതമാനത്തിൽ നിന്ന് 12 ആയും 33 ശതമാനമായും കുറയ്ക്കുമെന്നും പറയുന്നു . ആറ് മുതൽ 12 വരെ ക്ലാസുകളിലെ പെൺകുട്ടികൾക്ക് സൈക്കിളുകൾ, കോളേജ് പെൺകുട്ടികൾക്ക് സ്കൂട്ടറുകൾ, അഞ്ച് പുതിയ മെഡിക്കൽ സ്കൂളുകൾ എന്നിവയും വാഗ്ദാനം ചെയ്യുന്നു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസും പ്രകടനപത്രിക ഇറക്കിയിരുന്നു.68 അംഗ ഹിമാചൽ പ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 12 ന് നടക്കും, ഡിസംബർ 8 ന് വോട്ടെണ്ണല്‍ നടക്കും, കോണ്‍ഗ്രസും, ബിജെപിയും മാറിമാറി ഭരണം നടത്തുന്ന സംസ്ഥാനമാണ് ഹിമാചല്‍പ്രദേശ്. ഇത്തവണ ഇരുകൂട്ടക്കര്‍ക്കും വെല്ലുവിളി ഉയര്‍ത്തി ആംആദ്മിപാര്‍ട്ടിയും രംഗത്തുണ്ട്
English Summary:
Himachal Pradesh Assembly Elections; BJP’s Manifesto has been removed from the communal card
You may also like this video: