Site iconSite icon Janayugom Online

രാഹുല്‍ ഗാന്ധി യാത്ര പാകിസ്ഥാനിലാണ് നടത്തേണ്ടതെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ; കുട്ടിയെന്ന് കോണ്‍ഗ്രസ് നേതാവിന്റെ പരിഹാസം

കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധി പാകിസ്ഥാനിലാണ് നടത്തേണ്ടതെന്ന ഹിമന്ത ബിശ്വ ശര്‍മ്മയുടെ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. 1947ല്‍ കോണ്‍ഗ്രസിന്റെ കീഴില്‍ ഇന്ത്യ വിഭജിക്കപ്പെട്ടു. ഇനി ‘ഭാരത് ജോഡോ യാത്ര’ക്കായി കോണ്‍ഗ്രസ് പാകിസ്ഥാനിലേക്ക് പോകണം. ഇന്ത്യ ഒറ്റക്കെട്ടായതിനാല്‍ രാഹുല്‍ ഗാന്ധി ഈ യാത്ര പാകിസ്ഥാനില്‍ നടത്തണമെന്നുമാണ് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞത്. എന്നാല്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ കുട്ടിയാണെന്നും പക്വതയില്ലാത്തവനാണെന്നും തന്റെ പുതിയ യജമാനന്മാരോടുള്ള വിശ്വസ്തത തെളിയിക്കാന്‍ മാത്രമാണ് അദ്ദേഹം പ്രസ്താവനകള്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പരിഹസിച്ചു.

കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയാണ് ‘ഭാരത് ജോഡോ യാത്ര’. തെക്കന്‍ കന്യാകുമാരി ജില്ലയില്‍ നിന്ന് ആരംഭിക്കുന്ന പദയാത്ര 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍ക്കൊള്ളും. അഞ്ച് മാസം നീണ്ടുനില്‍ക്കുന്ന യാത്ര 3500 കിലോമീറ്റര്‍ പിന്നിട്ട ശേഷം കശ്മീരില്‍ സമാപിക്കും. തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച് തിരുവനന്തപുരം, കൊച്ചി, നിലമ്പൂര്‍, മൈസൂരു, ബെല്ലാരി, റായ്ച്ചൂര്‍, വികാരാബാദ്, നന്ദേഡ്, ജല്‍ഗാവ്, ഇന്‍ഡോര്‍, കോട്ട, ദൗസ, അല്‍വാര്‍, ബുലന്ദ്ഷഹര്‍, ഡല്‍ഹി, അംബാല, പത്താന്‍കോട്ട് എന്നിവിടങ്ങളിലൂടെ വടക്കോട്ട് നീങ്ങി യാത്ര ജമ്മു, ശ്രീനഗറില്‍ അവസാനിക്കുവാനാണ് പദ്ധതി.

Eng­lish sum­ma­ry; Himan­ta Biswa Sar­ma said that Rahul Gand­hi’s yatra should be held in Pak­istan; Con­gress lead­er’s sar­casm that he is a child

You may also like this video;

Exit mobile version