അഡാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. നിക്ഷേപകരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണ സമിതി രൂപീകരിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
ജനുവരി 24ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ അഡാനിയുടെ ആസ്തിയില്‍ വന്‍ ഇടിവ് രേഖപ്പടുത്തിയിരുന്നു. നിക്ഷേപകര്‍ക്ക് കോടികളുടെ നഷ്ടം നേരിട്ടു. വരുമാനം പെരുപ്പിച്ചുകാട്ടാനും ഓഹരി വിലയിൽ കൃത്രിമം കാണിക്കാനും അഡാനി ഗ്രൂപ്പ് ഓഫ്‌ഷോർ ഷെൽ സ്ഥാപനങ്ങളെ ഉപയോഗിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടിലെ ആരോപണം.
English Sammury: Hindenburg: Supreme Court verdict today