ഉത്സവാഘോഷ വേളകളില്‍ ഹിന്ദുക്കളാരും ഹലാല്‍ മാംസം കഴിക്കരുതെന്ന ആഹ്വാനവുമായി ഹിന്ദുത്വ സംഘടന. മുസ്ലിങ്ങളുടെ നേതൃത്വത്തിൽ വില്പന നടത്തുന്ന ഹലാൽ മാംസം ബഹിഷ്കരിക്ഖണം. ഝഡ്ക (വേദനിപ്പിക്കാനെ കൊല്ലുന്ന എന്ന അവകാശവാദം) മാംസം മാത്രമേ ഹിന്ദുക്കൾ ഭക്ഷിക്കാൻ പാടുള്ളു. ഹിന്ദുത്വവാദികള്‍ ആഹ്വാനം ചെയ്തു.
കർണാടകയിൽ ‘യുഗാദി’, ‘ഹോസ തൊടുകു’ എന്നീ ആഘോഷങ്ങള്‍ നടക്കാനിരിക്കെയാണ് കർണാടക ഹിന്ദുജന ജാഗ്രതി വേദികെ പോലുള്ള സംഘടനകളുടെ ഹലാല്‍ വിരുദ്ധ നീക്കം. ഉത്സവാഘോഷങ്ങളിൽ കർണാടകയിൽ മാംസ വില്പനയിൽ വന്‍ വർധവുണ്ടാവുക പതിവാണ്. ഈ പശ്ചാത്തലത്തിലാണ് കച്ചവടക്കണ്ണുമായുള്ള ഹിന്ദുത്വ സംഘടനകളുടെ വര്‍ഗീയ ചുവയുള്ള ആഹ്വാനം. ഹലാല്‍ മാംസ വ്യാപാരത്തിനെതിരെ ബംഗളൂരുവിൽ ഹിന്ദുത്വ പ്രവർത്തകർ കഴിഞ്ഞ ദിവസം മാർച്ചും ലഘുലേഖ വിതരണവും നടത്തിയിരുന്നു. ഇറച്ചിക്കടകൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ട് കർണാടക ഹിന്ദു ജന ജാഗ്രതി വേദികെ അംഗങ്ങൾ ബംഗളൂരു ജില്ലാ മജിസ്ട്രേറ്റിന് നിവേദനവും നൽകി.
വിശ്വാസികൾ സുഹൃത്തുക്കളെയും ബന്ധുക്കളെയും വീടുകളിലേക്ക് ക്ഷണിച്ച് മാംസഹാരങ്ങൾ വിളമ്പുന്ന രീതിയാണ് ഹോസ തൊടുകു ആഘോഷങ്ങളുടെ പ്രത്യേകത. ഈ അവസരത്തിൽ ഹലാൽ മാംസം വാങ്ങരുതെന്ന ആഹ്വാനം മുസ്ലിം കച്ചവടക്കാർക്ക് തിരിച്ചടിയാകും. സര്‍ക്കാരില്‍ സംഘ്പരിവാറിനുള്ള അധികാരബലം മുതലെടുത്ത് ഹിന്ദുത്വ സംഘടനകള്‍ ഉത്സവാഘോഷ വേളകളില്‍ ന്യൂനപക്ഷ വിരുദ്ധ നീക്കം അക്രമങ്ങളിലേക്കുപോലും വഴിതെളിക്കാറുണ്ട്. ഹലാൽ ഇറച്ചി കടകളിലൂടെ മുസ്ലിം വ്യാപാരികൾ രാജ്യത്ത് ആധിപത്യം സ്ഥാപിക്കുകയാണെന്നാണ് സംസ്ഥാനത്തെ മുന്‍നിര ഹിന്ദുത്വ പ്രവർത്തകനായ പുനീത് കേരേഹള്ളി കഴിഞ്ഞ ദിവസം ആരോപിച്ചത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതികരണവും വന്നുതുടങ്ങി.
ഹലാല്‍ മാംസം
മൃഗത്തിന്റെ കഴുത്ത് മുറിച്ച് രക്തം പൂർണമായും പുറന്തള്ളിയ ശേഷം മാംസം ശേഖരിക്കുന്നതാണ് ഹലാൽ മാംസം. ഇസ്ലാമിക വിശ്വാസപ്രകാരം ഇത്തരം മാംസം ഭക്ഷിക്കണമെന്നാണ് പ്രമാണം.
ഝഡ്ക മാംസം
മൃഗത്തിന്റെ കഴുത്ത് പൂർണമായി മുറിച്ച് രക്തം വാർന്നുപോകുന്നതിനിടെ തന്നെ മാംസമാക്കുന്നതാണ് ഝഡ്ക മാംസം.
English Sammury: Hindutvawadis says hindus should not consume halal meat for festivals