Site iconSite icon Janayugom Online

ഭാര്യക്ക് അധ്യക്ഷസ്ഥാനം കിട്ടിയില്ല; തെരഞ്ഞെടുപ്പിന് പിന്നാലെ എൽദോസ് കുന്നപ്പിള്ളിയുടെ എം എൽ എ ഓഫീസ് ഒഴിപ്പിച്ച് കെട്ടിടം ഉടമ

പെരുമ്പാവൂർ നഗരസഭയിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് പൂർത്തിയായതിന് തൊട്ടുപിന്നാലെ എം എൽ എയുടെ ഓഫീസ് ഒഴിപ്പിച്ചു. കെട്ടിട ഉടമയുടെ ആവശ്യപ്രകാരമാണ് നടപടി. അധ്യക്ഷ പദവി ലഭിക്കുമെന്ന് കരുതിയിരുന്ന വനിതാ കൗൺസിലറുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നു ഓഫീസ് പ്രവർത്തിച്ചിരുന്നത്. പെരുമ്പാവൂർ കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപം ഒരു മാസം മുമ്പാണ് ഈ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കെട്ടിട ഉടമ ഓഫീസ് ഒഴിയാൻ ആവശ്യപ്പെടുകയായിരുന്നു. കെട്ടിടത്തിലെ ഫ്യൂസ് ഊരുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. 

നഗരസഭയിൽ മൂന്ന് വനിതാ കൗൺസിലർമാരാണ് അധ്യക്ഷ പദവിക്കായി മത്സരരംഗത്തുണ്ടായിരുന്നത്. ഒടുവിൽ വോട്ടെടുപ്പിലൂടെ 16 വോട്ടുകൾ നേടിയ കെ എസ് സംഗീത ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിനുള്ളിലെ ധാരണ പ്രകാരം ആദ്യ രണ്ടര വർഷം സംഗീതയും ബാക്കി രണ്ടര വർഷം ആനി മാത്യുവും ചെയർപേഴ്സൺ സ്ഥാനം വഹിക്കും. 

Exit mobile version