പടിഞ്ഞാറന്‍ രജൗരി ഗാര്‍ഡന്‍ എരിയയില്‍ 21കാരന്‍ ഭാര്യയെ കൊന്ന് മൃതദേഹം കാറില്‍ ഉപേക്ഷിച്ചു.ഗൗതം എന്ന പ്രതി കുറ്റകൃത്യം നടത്തി 3 മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സ്ഥലത്ത് പെട്രോളിംഗിനെത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഇരയുടെ ബന്ധുക്കള്‍ കേസില്‍ നിഷ്കക്രിയത്വം കാട്ടുന്ന പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡല്\ഹി പൊലീസ് ഹെഡ്ക്വാട്ടേഴ്സിന് പുറത്ത് പ്രതിഷേധിച്ചു.
ഇരയുടെ കുടുംബാംഗം ഗൗതം അവരെ വിവാഹം ചെയ്തിട്ടില്ലെന്നും ആളുകള്‍ അവര്‍ തമ്മില്‍ കഴിച്ചെന്ന് പറയുന്നതാണെന്നും ആരോപിച്ചു.ഇതിന് മുന്‍പ് പലതവണ ഇര ഗൈതമിനെതിരെ ലൈംഗികദുരുപയോഗം ഉള്‍പ്പെടെയുള്ള കേസുകള്‍ നല്‍കിയിരുന്നെന്നും എന്നാല്‍ പൊലീസ് നിഷ്ട്കിയത്വ മനോഭാവമാണ് കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
ഇത് മൂന്നാം തവണയാണ് ഗൗദം ആക്രമിക്കുന്നതെന്ന് ഇരയുടെ മുൻ കേസ് കോടതിയില്‍ വാദിച്ച അഭിഭാഷകന്‍ പറഞ്ഞു.
പുലർച്ചെ 1.20ന് സംശയാസ്പദമായ സാഹചര്യത്തിൽ ഷർട്ടിടാതെ കറങ്ങിനടക്കുന്നതിനിടെ ഖയാല പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ അജയ് ഗൗതമിനെ പിടികൂടിയതോടെയാണ് സംഭവം പുറത്തറിയുന്നത്.ചോദ്യം ചെയ്യലിൽ താൻ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കാറിൽ ഉപേക്ഷിച്ചതായി ഗൗതം വെളിപ്പെടുത്തി.
അവരുടെ വീട്ടുകാരുടെ സമ്മതമില്ലാതെ മാർച്ചിൽ അവളെ വിവാഹം കഴിച്ചുവെന്ന് ഗൗതം പോലീസിനോട് പറഞ്ഞു, വിവാഹത്തിന് ശേഷവും അവർ അതാത് കുടുംബത്തോടൊപ്പം താമസിച്ചുവെന്നും ഇടയ്ക്കിടെ കണ്ടുമുട്ടാറുണ്ടെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഞായറാഴ്ച രാത്രി, രജൗരി ഗാർഡൻ ഏരിയയിലെ തിതാർപൂരിൽ എവിടെയോ ഒരു കാറിൽ ഇരയെ കാണാനായി ഗൗതം വന്നിരുന്നു.11 മണിയായതോടെ ഒരുമിച്ച് താമസിക്കുന്നതുമായി ബന്ധപ്പട്ട് ഇവര്‍ തമ്മില്‍ കാറില്‍ വച്ച് തര്‍ക്കമുണ്ടായി.തുടര്‍ന്ന് നിരവധി തവണ ഗൗതം ഇരയെ കുത്തേല്‍പ്പിക്കുകയായിരുന്നു.അവര്‍ മരിച്ചുവെന്ന് ഉറപ്പിച്ച ഇയാള്‍ കാര്‍ ശിവജി കോളജിന് സമീപം പാര്‍ക്ക് ചെയ്യുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.