Site iconSite icon Janayugom Online

ആശുപത്രിയില്‍ വെച്ച് ഭാര്യയെ കഴുത്തുഞെരിച്ച് കൊ ന്നു; ഭര്‍ത്താവ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമം

പട്ടം എസ് യുടി ആശുപത്രിയില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു. തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് പരിക്കുകളോടെ ചികിത്സയിലാണ്. വൃക്കരോഗിയായ കരകുളം സ്വദേശി ജയന്തിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഭാസുരന്‍ ആണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

ഇന്ന് രാവിലെയാണ് സംഭവം. ഒന്നാം തീയതി മുതല്‍ ജയന്തി എസ് യുടി ആശുപത്രിയില്‍ ചികിത്സയിലാണ്. വൃക്ക രോഗിയായ ജയന്തിക്ക് ഡയാലിസിസ് അടക്കമുള്ള ചികിത്സകളാണ് നല്‍കിയിരു്നത്. ജയന്തിയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം ഭാസുരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പ്രകോപനത്തിന് പിന്നിലുള്ള യഥാര്‍ഥ കാരണം വ്യക്തമല്ല. ഭാര്യയുടെ അസുഖത്തെ തുടര്‍ന്നുള്ള മനോവിഷമമാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാസുരന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഭാസുരന്റെ മൊഴിയെടുത്താല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.

Exit mobile version