Site iconSite icon Janayugom Online

ക്രിക്കറ്റ് ഇതിഹാസത്തിന് ചരിത്രാധ്യാപകന്റെ ആദരം

sachinsachin

ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ തെൻഡുൽക്കറുടെ 51 -ാം ജന്മദിനം ഇന്ന്. ഈ ദിനത്തിൽ മഹാനായ കളിക്കാരന് ആദരമൊരുക്കുകയാണ് ചരിത്രാധ്യാപകനായ എം സി വസിഷ്ഠ്. 

ലോകമെമ്പാടുമുള്ള സച്ചിന്റെ കോടിക്കണക്കിന് ആരാധകരിൽ വ്യത്യസ്തനായ ഒരു ആരാധകനാണ് മലബാർ ക്രിസ്ത്യൻ കോളേജ് മുൻ ചരിത്ര വിഭാഗം മേധാവി പ്രൊഫസർ എം സി വസിഷ്ഠ്. സച്ചിനെ കുറിച്ച് ഇന്ത്യയിലെ വിവിധ ഭാഷകളിൽ എഴുതപ്പെട്ട പുസ്തകങ്ങൾ ശേഖരിച്ചു കൊണ്ട് കോളേജിൽ അദ്ദേഹം സച്ചിൻസ് ഗാലറി എന്ന ഒരു ലൈബ്രറി തന്നെ ആരംഭിച്ചിരുന്നു. കൂടാതെ സച്ചിനെ കുറിച്ച് രണ്ടു ഗാനങ്ങളും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട് ഇംഗ്ലീഷിലും ഹിന്ദിയിലും. ഈ ഗാനങ്ങൾ ആലപിച്ചത് അദ്ദേഹത്തിന്റെ പൂർവ്വ വിദ്യാർത്ഥിനി സിലു ഫാത്തിമയാണ്. 

സച്ചിന്റെ ഓരോ ജന്മദിനവും ഈ ചരിത്ര അധ്യാപകന് ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും ദിവസമാണ്. എന്നെങ്കിലും ഒരു ദിവസം സച്ചിൻ മലബാർ ക്രിസ്ത്യൻ കോളേജിലേ തന്റെ സച്ചിൻസ് ലൈബ്രറി കാണാൻ എത്തുമെന്ന പ്രതീക്ഷയിലാണ് ഈ ആരാധകൻ.

Eng­lish Sum­ma­ry: His­to­ry teacher’s trib­ute to the crick­et legend

You may also like this video

Exit mobile version