Site iconSite icon Janayugom Online

റേഷന്‍ കടകള്‍ക്ക് നാളെ അവധി: റേഷന്‍ വിതരണം ജനുവരിവരെ നീട്ടിയത് പിന്‍വലിച്ചതായി മന്ത്രി

സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് നാളെ (03.01.2023, ചൊവ്വാഴ്ച) അവധിയായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ പിഎംജികെവൈ വിഹിതം ഡിസംബര്‍ മാസം വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ജനുവരി 10 വരെ വാങ്ങാന്‍ അവസരം ഒരുക്കും. ഇതിന്റെ സാങ്കേതിക കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് നാളെ കടകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

അതിനിടെ ഡിസംബര്‍ മാസത്തെ സാധാരണ റേഷന്‍ വിതരണം ജനുവരി അഞ്ചുവരെ നീട്ടിയത് പിന്‍വലിച്ചതായി ഭക്ഷ്യ‑സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ഇന്നത്തോടെ അവസാനിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ വിതരണത്തില്‍ പുതുക്കിയ പദ്ധതി അവതരിപ്പിച്ച സാഹചര്യത്തിലാണു ഡിസംബര്‍ മാസത്തെ സാധാരണ റേഷന്‍ വിതരണം നീട്ടിയത് പിന്‍വലിക്കേണ്ടി വന്നതെന്നു മന്ത്രി വിശദീകരിച്ചു. 

Eng­lish Sum­ma­ry: Hol­i­day for ration shops tomor­row: The min­is­ter said that the exten­sion of ration dis­tri­b­u­tion till Jan­u­ary has been withdrawn

You may also like this video

Exit mobile version