Site iconSite icon Janayugom Online

വിദേശ യാത്രക്കാര്‍ക്ക് ഹോം ക്വാറന്റൈന്‍ മതി; അഞ്ച് വയസുവരെ മാസ്ക് വേണ്ട

covidcovid

ന്യൂഡല്‍ഹി: യാത്രാ മാർഗരേഖയിൽ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദേശ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ വരുന്നവര്‍ കോവിഡ് പോസിറ്റിവ് ആയാല്‍ ഇനി മുതൽ വീടുകളിലോ മറ്റു സ്ഥലങ്ങളിലോ ക്വാറന്റൈന്‍ മതിയാവും. ആശുപത്രിയിലോ ഐസൊലേഷന്‍ കേന്ദ്രങ്ങളിലോ പ്രവേശിപ്പിക്കണമെന്ന വ്യവസ്ഥയിലാണ് മാറ്റം വരുത്തിയത്. മറ്റു ചികിത്സാ പ്രോട്ടോകോളുകളില്‍ മാറ്റമില്ല. 

കോവിഡ് പോസിറ്റീവ് ആണെങ്കിൽ സാമ്പിൾ ജനിതക പരിശോധനയ്ക്ക് അയയ്ക്കണം. ചികിത്സയും ഐസൊലേഷനും പൊതുവായ കോവിഡ് മാനദണ്ഡം അനുസരിച്ച് നടത്തണം. നെഗറ്റിവ് ആയ ശേഷവും ഏഴു ദിവസം ഹോം ക്വാറന്റൈന്‍ വേണമെന്ന നിര്‍ദേശം തുടരും. എട്ടാം ദിവസം ആര്‍ടി പിസിആര്‍ ടെസ്റ്റ് നടത്തണമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. നേരത്തെ രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് അടുത്ത മാസം 28 വരെ നീട്ടിയിരുന്നു.

അഞ്ച് വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം. എന്നാൽ, കുട്ടിയുടെ കഴിവിനെ അപേക്ഷിച്ച് മാതാപിതാക്കളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ മാസ്‌ക് ഉപയോഗിക്കാമെന്ന് പരിഷ്‌കരിച്ച മാർഗ നിർദേശങ്ങളില്‍ അറിയിച്ചു.
6 മുതൽ 11 വയസ് വരെ പ്രായമുള്ളവർക്ക് മാസ്ക് ധരിക്കാം. എന്നാൽ, 12 വയസും അതിൽ കൂടുതലുമുള്ളവരും മുതിർന്നവരുടെ അതേ വ്യവസ്ഥകളിൽ മാസ്ക് ധരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

ENGLISH SUMMARY;Home quar­an­tine is enough for for­eign trav­el­ers; No mask for five years
You may also like this video

Exit mobile version