Site iconSite icon Janayugom Online

ഹണി ട്രാപ്പ് മോഡല്‍ കവര്‍ച്ച: പ്രതികള്‍ പിടിയില്‍

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് ഹണി ട്രാപ്പിലൂടെ സൗകര്യപ്രദമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തി പണവും മൊബൈല്‍ ഫോണും മറ്റു വിലപിടിച്ച വസ്തുക്കളും കവര്‍ന്ന സംഘം ടൗണ്‍ പൊലീസിന്റെ പിടിയിലായി. റെയില്‍വേ സ്റ്റേഷനു സമീപം ആനിഹാള്‍ റോഡില്‍ വെച്ച് കാസര്‍ഗോഡ് സ്വദേശിയുടെ പണവും മൊബൈല്‍ ഫോണും കവര്‍ന്ന അരീക്കാട് പുഴക്കല്‍ വീട്ടില്‍ അനീഷ പി, നല്ലളം ഹസ്സന്‍ഭായ് വില്ലയില്‍ ഷംജാദ് പി എം എന്നിവരാണ് ടൗണ്‍ പൊലീസിന്റെ പിടിയിലായത്.

ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട കാസര്‍ഗോഡ് ചന്ദ്രഗിരി സ്വദേശിയായ യുവാവിനെ യുവതി കാണാന്‍ എന്നും പറഞ്ഞ് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കോഴിക്കോടെത്തിയ യുവാവിനെ പ്രതികള്‍ ആനിഹാള്‍ റോഡിലെ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി മര്‍ദ്ദിച്ച് കവര്‍ച്ച നടത്തുകയായിരുന്നു. സമാനമായ സംഭവങ്ങള്‍ പലതും ഉണ്ടാവാറുണ്ടെങ്കിലും മാനഹാനി ഭയന്ന് ആരും പൊലീസില്‍ പരാതിപ്പെടാറില്ല.

മെഡിക്കല്‍ കോളേജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എന്‍ ഡി പി എസ് കേസില്‍ പ്രതികള്‍ ഈയിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് ഇന്‍സ്‌പെക്ടര്‍മാരായ ജയശ്രീ എസ്, അനില്‍കുമാര്‍, സീനിയര്‍ പൊലീസ് ഓഫീസര്‍മാരായ സജേഷ് കുമാര്‍, ഉദയകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിജേഷ്, ജിതേന്ദ്രന്‍, സുജന എന്നിവരാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

Eng­lish sum­ma­ry; Hon­ey Trap Mod­el Rob­bery: Defen­dants Arrested

You may also like this video;

Exit mobile version