Site iconSite icon Janayugom Online

ഹോൺ അടിച്ചു; രോഗിയുമായി പോയ ആംബുലൻസിന്‍റെ ഡ്രൈവറെ മർദിച്ചു, മൂന്ന് യുവാക്കൾക്കെതിരെ കേസ്

രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് ഓവർടേക്ക് ചെയ്യുന്നതിനിടെ ഹോൺ അടിച്ചതിൻ്റെ പേരിൽ ഡ്രൈവറെ ഒരു സംഘം യുവാക്കൾ മർദിച്ചു. ആംബുലൻസ് ഡ്രൈവർ കൊട്ടിയം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒരു ബൈക്കിൽ ഹെൽമെറ്റ് പോലും ധരിക്കാതെ യാത്ര ചെയ്ത മൂന്ന് യുവാക്കളാണ് സർവീസ് റോഡിൽ വെച്ച് ആംബുലൻസ് തടഞ്ഞു നിർത്തിയത്. തുടർന്ന് ഡ്രൈവറുടെ വാതിൽ തുറന്ന് ഇവർ മർദിക്കുകയായിരുന്നു. ആംബുലൻസിൽ രോഗിയുണ്ടെന്നും ഉടൻ വിട്ടുനൽകണമെന്നും നാട്ടുകാർ ഉൾപ്പെടെ അഭ്യർത്ഥിച്ചതിന് ശേഷമാണ് യുവാക്കൾ വാഹനം വിട്ടുനൽകാൻ തയ്യാറായത്. സംഭവത്തിൽ കൊട്ടിയം പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

Exit mobile version