ഇടുക്കി കമ്പംമെട്ടില്‍ നവജാതശിശുവിനെ കഴുത്തുഞെരിച്ചുകൊലപ്പെടുത്തി. ദമ്പതികളെന്ന വ്യാജേനെ താമസിച്ചിരുന്ന അതിഥി തൊഴിലാളികളാണ് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സാധുറാം, മാലതി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസമാണ് കുഞ്ഞിനെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്നാണ് അതിഥി തൊഴിലാളികള്‍ നാട്ടുകാരെയും പൊലീസിനെയും ധരിപ്പിച്ചിരുന്നത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കൊന്നതാണെന്ന് ഇവര്‍ സമ്മതിക്കുകയായിരുന്നു.
വിവാഹത്തിനുമുമ്പ് ജനിച്ചതിനാലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ഇവര്‍ നല്‍കിയ വിശദീകരണമെന്നും പൊലീസ് പറഞ്ഞു.
English Summary: Honor killing in Idukki: Newborn baby strangled to death in Kampammet
You may also like this video