ഇന്ത്യയിലെ തൊഴിലാളികളുടെയും കര്‍ഷകരുടെയും വിദ്യാര്‍ത്ഥി യുവജനങ്ങളുടെയും മുന്നില്‍ എക്കാലവും പ്രതീക്ഷ കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ പ്രസ്ഥാനങ്ങളാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അമര്‍ജിത് കൗര്‍ പറഞ്ഞു. റാലിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ദേശീയ തൊഴിലാളി പണിമുടക്കുകളിലും ഐതിഹാസിക കര്‍ഷക പ്രക്ഷോഭത്തിലും അവര്‍ ഇടതുപക്ഷത്തെയാണ് പ്രതീക്ഷയോടെ കണ്ടത്. പഞ്ചാബിലും ഹരിയാനയിലും നിന്നാരംഭിച്ച കര്‍ഷക പ്രക്ഷോഭം ദേശീയ തലസ്ഥാനത്തേക്ക് മാറ്റിയപ്പോള്‍ രാജ്യവ്യാപകമായി ഐക്യദാര്‍ഢ്യം ലഭിക്കുന്നതിന് ഇടതുപക്ഷമാണ് പ്രവര്‍ത്തിച്ചത്. നിലവിലുള്ള സുരക്ഷപോലും ഇല്ലാതാക്കി തൊഴിലാളികളെയും കര്‍ഷകരെയും പാപ്പരീകരിക്കുകയും ദരിദ്രവല്‍ക്കരിക്കുകയും ചെയ്യുന്നതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ഇന്ത്യയിലെ ഇടതുപക്ഷത്തിന് ഇപ്പോഴും കരുത്തുണ്ടെന്നും അത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും അമര്‍ജിത് പറഞ്ഞു.

