Site iconSite icon Janayugom Online

ഹുർമുസ് പ്രതിസന്ധി: യുദ്ധം നീണ്ടാൽ റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യ നിർബന്ധിതരായേക്കും

പശ്ചിമേഷ്യയിൽ യുദ്ധം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ എണ്ണ കരുതൽ ശേഖരത്തെക്കുറിച്ച് ആശങ്ക വേണ്ടെന്ന് സർക്കാർ അറിയിച്ചു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നും സർക്കാർ വൃത്തങ്ങൾ സൂചന നൽകി. 25 ദിവസത്തേക്കാവശ്യമായ എണ്ണ കരുതൽ ശേഖരമായി ഉണ്ടെന്നും ഉടൻ പെട്രോൾ‑ഡീസൽ വിലയിൽ വർധന ഉണ്ടാകില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.ഹുർമുസ് എണ്ണ വ്യാപാരത്തിൽ ഇന്ത്യയുടെ പങ്ക് പ്രതിദിനം 2.5 മുതൽ 2.7 ദശലക്ഷം ബാരൽ വരെയാണ്. 2024 അവസാനത്തെ കണക്കുകൾ പ്രകാരം, രാജ്യം പ്രതിദിനം ഉപയോഗിക്കുന്ന ആറ് ദശലക്ഷം ബാരലിന്റെ പകുതിയോളം വരും ഇത്.

ലോകത്തിന്‍റെ എണ്ണ വ്യാപാരത്തിന്‍റെ പ്രധാന മാർഗമായ ഹുർമുസ് കടലിടുക്ക് യുദ്ധത്തെ തുടർന്ന് ഇറാൻ അടച്ച സാഹചര്യത്തിലാണ് ഇന്ത്യയിൽ എണ്ണ ലഭ്യതയിൽ ആശങ്ക ഉണ്ടായിരിക്കുന്നത്. എന്നാൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിച്ചാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. എന്നാൽ ഇത് ഫെബ്രുവരിയിൽ അമേരിക്കയുമായി ഏർപ്പെട്ട വ്യാപാരക്കരാറിന് എതിരായിരിക്കും. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി കുറക്കുക എന്നത് ഇന്ത്യ‑അമേരിക്ക വ്യാപാരക്കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്നാണ്. 

Exit mobile version