ഇമ്പിച്ചി ബാവ സ്മാരക ഗവ. താലൂക്ക് ആശുപത്രിയിലെത്തിൽ മയക്കു ഗുളിക ആവശ്യപ്പെട്ടു യുവാവ് ഡോക്ടറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ബുധനാഴ്ചയാണ് സംഭവം നടന്നത്. ആശുപത്രിയിൽ എത്തിയ യുവാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട് അമിത മയക്ക് ഗുളിക എഴുതി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ ഡോക്ടർ ഇതിനു തയ്യാറായില്ല. തുടർന്ന് യുവാവ് കത്തി പുറത്തെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനിടെ കത്തികാട്ടി ഭീഷണപ്പെടുത്തിയ വിവരം പൊലീസിനെ അറിയിച്ചിരുന്നു. പോലീസ് ആശുപത്രിയിലെത്തിയെങ്കിലും യുവാവ് സ്ഥലം വിട്ടിരുന്നു. വ്യാഴാഴ്ച താലൂക്കാശുപത്രി സൂപ്രണ്ട് പൊലീസിൽ നേരിട്ട് പരാതി നൽകുകയും ചെയ്തു. പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.