Site iconSite icon Janayugom Online

ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ടുനല്‍കിയില്ല: മകന്റെ മൃതദേഹം ഇരുചക്രവാഹനത്തില്‍ കെട്ടിവച്ച് പിതാവ് സഞ്ചരിച്ചത് 90 കിലോമീറ്റര്‍

ambulance deniedambulance denied

ആശുപത്രി അധികൃതരുടെ ക്രൂരത കാരണം പിതാവ് മകന്റെ ഇരുചക്രവാഹനത്തില്‍ കെട്ടിവച്ച് സഞ്ചരിച്ചത് 90 കിലോമീറ്റര്‍ ദൂരം. ആന്ധ്രപ്രദേശിലെ ശ്രീ വെങ്കിടേശ്വര രാംനാരായണൻ സർക്കാർ ജനറൽ (ആര്‍യുഐഎ) ആശുപത്രിയില്‍വച്ച് ചികിത്സയ്ക്കിടെ മരിച്ച പത്ത് വയസുകാരന്റെ പിതാവിനാണ് ദുര്‍വിധിയുണ്ടായത്. ആംബുലൻസ് ഡ്രൈവർമാർ വലിയ തുക ആവശ്യപ്പെട്ടതിനെ തുടർന്നാണ് തനിക്ക് മൃതദേഹം കൊണ്ടുപോകാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലായിരുന്നുവെന്ന് തിരുപ്പതി സ്വദേശിയായ കുട്ടിയുടെ പിതാവ് പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് ചികിത്സയിലിരിക്കെ കുട്ടി മരിച്ചത്. മൃതദേഹം സംസ്‌കരിക്കാൻ ഗ്രാമത്തിലേക്ക് എത്തിക്കണമായിരുന്നു. എന്നാല്‍ ആംബുലൻസ് ഡ്രൈവറും ഡ്യൂട്ടിയിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരും ഇയാളിൽ നിന്ന് വൻതുക ആവശ്യപ്പെട്ടെന്നാണ് ആരോപണം.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അധികൃതര്‍ സംഭവം രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തിൽ പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടി (ടിഡിപി) ഭരണകക്ഷിയായ വൈഎസ്ആർസിപിക്കെതിരെ വിമര്‍ശനമുന്നയിച്ചു. സ്വകാര്യ ആംബുലൻസ് മാഫിയ സംസ്ഥാനത്ത് ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് ആരോപിച്ച അദ്ദേഹം മുഖ്യമന്ത്രി വൈ എസ് ജഗനോട് ഇടപെടണമെന്നും ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Hos­pi­tal author­i­ties did not release the ambu­lance: The father tied his son’s body in a two-wheel­er and trav­eled 90 km

You may like this video also

Exit mobile version