Site iconSite icon Janayugom Online

മലപ്പുറത്ത് പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായി കത്തി നശിച്ചു

മലപ്പുറത്ത് പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂര്‍ണ്ണമായി കത്തി നശിച്ചു. തിരൂരിലാണ് സംഭവം . വീട്ടുകാര്‍ പുറത്തായിരുന്നതിനാല്‍ വലിയ ദിരന്തം ഒഴിവായി. ചര്‍ജ്ജ് ചെയ്യാന്‍ വെച്ച പവര്‍ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തം ഉണ്ടായത്. മുക്കിലപ്പീടിക സ്വദേശി അത്തംപറമ്പിൽ അബൂബക്കർ സിദ്ദീഖിന്റെ വീടാണ് കത്തിനശിച്ചത്. 

ഓലമേഞ്ഞ മേൽക്കൂര കത്തുന്നത് കണ്ട നാട്ടുകാർ വെള്ളം ഒഴിച്ചാണ് തീ കെടുത്തിയത്. മേൽക്കൂര പൂർണ്ണമായും കത്തിനശിച്ചു.വീടിനുള്ളിലെ ഉപകരണങ്ങൾ, അലമാരയിൽ സൂക്ഷിച്ചിരുന്ന രേഖകൾ, വസ്ത്രങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ എന്നിവയും പൂര്‍ണമായും നശിച്ചു.

Exit mobile version