പാലക്കാട് ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ കാറിടിച്ച് സ്ത്രീ മരിച്ചു. പാലക്കാട് കൊട്ടേക്കാട് കരുമന്‍കാട് സ്വദേശി ഓമന (50) ആണ് മരിച്ചത്. കാറിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ബസിനടിയില്‍പ്പെടുകയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
മേട്ടുപ്പാളയം ജങ്ഷനില്‍ നിന്നും അശ്രദ്ധമായി പോസ്റ്റോഫീസ് റോഡിലേക്ക് പ്രവേശിച്ച ഡ്രൈവിങ് സ്‌കൂള്‍ കാര്‍ ബൈക്കിലിടിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയും എതിര്‍ ദിശയിലൂടെ വന്ന സ്വകാര്യ ബസിന് അടിയില്‍പ്പെടുകയുമായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വയ്യാപുരിയെ (60) തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി.