കണ്ണൂർ അഴീക്കോട് പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു. അഴീക്കൽ ബോട്ടു പാലത്തിന് സമീപത്തെ നസീമ ആണ് മരിച്ചത്. 52 വയസ്സായിരുന്നു.
വരാന്തയിലെ തുണിയിൽ കയറി കാൽ തുടച്ച് അടുക്കളയിലേക്ക് കടക്കവെയാണ് പാമ്പിൻ്റെ കടിയേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ഭക്ഷണം പാകം ചെയ്യാൻ പുറമെ നിന്ന് വിറകെടുത്ത് അടുക്കളയിലേക്ക് പോവുകയായിരുന്നു നസീമ. പെട്ടെന്ന് പാമ്പ് തുണിയിൽ വന്ന് കൂടിയതറിഞ്ഞില്ല. കാൽ വൃത്തിയായി തുടക്കവെയാണ് പാമ്പ് കടിയേറ്റത്. ഉടൻ കണ്ണൂരിൽ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു.
English Summary: Housewife died of snake bite in Kannur
You may also like this video