Site iconSite icon Janayugom Online

രാജ്യത്ത് ഭവന വില ഉയരും

രാജ്യത്ത് ഭവന വില 7.5 ശതമാനം ഉയരും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വര്‍ധനയായിരിക്കുമെന്ന് റോയിട്ടേഴ്സ് നടത്തിയ പ്രോപ്പെര്‍ട്ടി വിദഗ്ധരുടെ സര്‍വേ വ്യക്തമാക്കുന്നു.

അടുത്ത രണ്ട് വര്‍ഷങ്ങളിലായി ഭവന വില ശരാശരി ആറ് ശതമാനം ഉയരും. മേയ് 11 മുതല്‍ 27 വരെ 13 പ്രോപ്പെര്‍ട്ടി വിദഗ്ധരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഈ വര്‍ഷം അഞ്ച് ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് മാര്‍ച്ച് മാസത്തില്‍ നടത്തിയ സര്‍വെ വ്യക്തമാക്കിയിരുന്നത്.

മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ ഈ വര്‍ഷവും വരും വര്‍ഷവും നാല്, അഞ്ച് ശതമാനം വര്‍ധനയുണ്ടാകുമെന്നും സര്‍വേ വ്യക്തമാക്കുന്നു. ബംഗളുരുവിലും ചെന്നൈയിലും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 5.5 മുതല്‍ 6.5 ശതമാനം വരെ വര്‍ധിച്ചേക്കും.

വീടുകള്‍ക്ക് ആവശ്യക്കാര് വര്‍ധിച്ചതും നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ധിച്ചതുമാണ് വീടുകളുടെ വില ഉയരാനുള്ള പ്രധാന കാരണം. ഉയര്‍ന്ന പലിശ നിരക്കുകളും വീട് വാങ്ങുന്നവര്‍ക്ക് പ്രതികൂലമായിരിക്കും. ആദ്യമായി വീടുവാങ്ങുവരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നും സര്‍വേ വ്യക്തമാക്കുന്നു.

Eng­lish summary;Housing prices will rise in the country

You may also like this video;

Exit mobile version