Site iconSite icon Janayugom Online

യുഎഇയില്‍ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം

യുഎഇയില്‍ വീണ്ടും ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം.എന്നാൽ ഈ ശ്രമം തടഞ്ഞതായി യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇ ലക്ഷ്യമാക്കി ഹൂതികൾ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തങ്ങളുടെ വ്യോമ പ്രതിരോധ സേന തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങൾ അബുദാബിക്ക് ചുറ്റുമുള്ള വിവിധ പ്രദേശങ്ങളിൽ പതിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. ഏത് ഭീഷണികളെയും നേരിടാൻ യു എ ഇ പൂർണ്ണ സന്നദ്ധമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു .യുഎഇയുടെ ഔദ്യോഗിക അറിയിപ്പുകള്‍ പിന്തുടരാനും മന്ത്രാലയം പൊതുജനങ്ങള്‍ക്ക് അറിയിപ്പു നല്‍കി.
Eng­lish Sum­ma­ry :Drone strike by Houthi rebels in the UAE
you may also like this video

Exit mobile version