Site iconSite icon Janayugom Online

ഗൃഹ പരിചരണം എങ്ങനെ? പരിശീലനം പൊതുജനങ്ങള്‍ക്കും കാണാം

carecare

ഗൃഹ പരിചരണം സംബന്ധിച്ച് ആരോഗ്യ വകുപ്പ് കിലയുടെ സഹകരണത്തോടെ നടത്തുന്ന പരിശീലന പരിപാടി പൊതുജനങ്ങള്‍ക്കും കാണാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിലെ വിദഗ്ധര്‍ ക്ലാസുകളെടുക്കും. ആര്‍ആര്‍ടി, വാര്‍ഡ് സമിതി അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, തദ്ദേശ സ്ഥാപന ജീവനക്കാര്‍, വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കണവാടി ഐസിഡിഎസ് പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ജനുവരി 22 ശനിയാഴ്ച രാവിലെ 10 മണിക്ക് പരിശീലനം നല്‍കുന്നത്. പരിശീലന പരിപാടി തത്സമയം https://youtu.be/TktcWHZVF5Y എന്ന ലിങ്ക് വഴി കാണാവുന്നതാണ്. ശരിയായ ഗൃഹ പരിചരണം ഉറപ്പാക്കുവാന്‍ ഈ അവസരം ഉപയോഗിക്കണമെന്നും മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: how to ensure prop­er home care

You may like this video also

Exit mobile version