തിരുവനന്തപുരം മേനംകുളത്ത് വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിൽ വൻ തീപിടുത്തം. വനിതാ ബറ്റാലിയൻ ക്യാമ്പിന് സമീപമുള്ള പ്രദേശത്ത് ഇന്ന് ഉച്ചയോടെയാണ് തീ പിടിത്തമുണ്ടായത്. കാറ്റുള്ളതിനാൽ തീ അതിവേഗം പടരുന്നത് ആശങ്ക വർധിപ്പിച്ചത്. സമീപത്തായി ഭാരത് ഗ്യാസിന്റെ റീഫില്ലിംഗ് പ്ലാന്റ് സ്ഥിതിചെയ്യുന്നതിനാൽ അധികൃതർ ജാഗ്രത പുലർത്തിയിരുന്നു. മുൻകരുതൽ നടപടിയായി പ്രദേശത്തെ സ്കൂൾ, കോളജ്, ഐടിഐ എന്നിവിടങ്ങളിൽ നിന്ന് വിദ്യാർഥികളെ ഒഴിപ്പിച്ചു. തീ അണയ്ക്കാനായി ടെക്നോപാർക്ക്, ചാക്ക തുടങ്ങിയ വിവിധ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. നിലവിൽ തീ നിയന്ത്രണവിധേയമായിട്ടില്ല.
തിരുവനന്തപുരം മേനംകുളത്ത് വൻ തീപിടുത്തം: പ്രദേശത്തുള്ളവരെ ഒഴിപ്പിച്ചു

