Site iconSite icon Janayugom Online

ദേവികുളം ഗ്യാപ് റോഡിൽ കൂറ്റൻ പാറ അടർന്നു വീണു; വൻ അപകടം ഒഴിവായി

കൊച്ചി — ധനുഷ്‌കോടി ദേശീയപാതയിലെ ഇടുക്കി ദേവികുളം ഗ്യാപ് റോഡിൽ കൂറ്റൻ പാറ അടർന്നു വീണു. ഈ സമയം വാഹനങ്ങളൊന്നും റോഡിലില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. പാറ വീണ ഭാഗത്ത് റോഡിലെ ടാറിങ് ഇളകുകയും ചെയ്തിട്ടുണ്ട്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പാറക്കഷണം റോഡിൽനിന്ന് നീക്കിയിട്ടുണ്ട്. 

മഴക്കാലം ആരംഭിച്ച ശേഷം ഇത് നാലാം തവണയാണ് ഗ്യാപ് റോഡിലേക്ക് പാറ വീഴുന്നത്. കോടമഞ്ഞും മഴയും കാരണം ഇവിടെ കാഴ്ചാപരിമിതിയുണ്ട്. കൂടാതെ മലയിടിച്ചിൽ തുടരുന്നതിനാൽ വാഹന ഗതാഗതത്തിന് നിലവിൽ നിയന്ത്രണങ്ങളുണ്ട്.

Exit mobile version