Site iconSite icon Janayugom Online

ഡൽഹി വിമാനത്താവളത്തിൽ ബാഗേജ് പരിശോധനയ്ക്കിടെ മനുഷ്യ അസ്ഥികൂടം കണ്ടെത്തി

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിൽ ബാഗേജ് പരിശോധനയ്ക്കിടെ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. വ്യാഴാഴ്ച നടന്ന പതിവ് സ്ക്രീനിംഗിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇത് കണ്ടെത്തിയത്. തുടർന്ന് എയർപോർട്ട് സെക്യൂരിറ്റിയും ഡൽഹി പൊലീസും ബാഗേജ് വിശദമായി പരിശോധിച്ചു.

പ്രാഥമിക പരിശോധനയിൽ ഇത് മെഡിക്കൽ വിദ്യാർത്ഥികൾ പഠന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഡെമോൺസ്ട്രേഷൻ മോഡലാണെന്ന് വ്യക്തമായി. യാത്രക്കാരനായ ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ ബാഗിലായിരുന്നു ഇത് ഉണ്ടായിരുന്നത്. സംഭവത്തിൽ ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പൊലീസ് അറിയിച്ചു. എങ്കിലും, കൂടുതൽ ഉറപ്പുവരുത്തുന്നതിനായി അസ്ഥികൂടം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Exit mobile version