Site iconSite icon Janayugom Online

ഡല്‍ഹിയില്‍ നിരാഹാരസമരം: വി പി സുഹ്റ അറസ്റ്റില്‍

മുസ്ലിം സ്ത്രീകൾക്ക് സ്വത്തിൽ തുല്യ അവകാശം ആവശ്യപ്പെട്ട് ദില്ലിയിൽ സമരം ആരംഭിച്ച സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ വിപി സുഹ്റയെ പൊലീസ് അറസ്റ്റ് ചെയ്തു. മുസ്ലിം വ്യക്തിനിയമം ഭേദഗതി ചെയ്യുന്നതുൾപ്പെടെ മാതാപിതാക്കളുടെ സ്വത്തിൽ മുസ്ലിം പുരുഷന് തുല്യമായ അവകാശം സ്ത്രീക്കും അനുവദിച്ചു കിട്ടുന്നതിന് വേണ്ടിയാണ് സുഹ്റ ഇന്നലെ രാവിലെ 10 മണിക്ക് ഡല്‍ഹിയിലെ ജന്തർ മന്ദറിൽ സമരം ആരംഭിച്ചത്. അനുവദിച്ചതിലും കൂടുതൽ സമയം സമരം തുടർന്ന സാഹചര്യത്തിലാണ് നടപടിയെന്ന് പൊലീസ് പറയുന്നു. വിഷയം മനുഷ്യാവകാശത്തിന്റേതാണെന്നും അധികൃതർ നടപടിയെടുക്കുന്നത് വരെ ഡല്‍ഹി വിടുകയില്ലെന്നും സുഹറ പറഞ്ഞു.

Exit mobile version