Site iconSite icon Janayugom Online

നാലംഗ നായാട്ടു സംഘത്തെ പിടികൂടി

nayattunayattu

അപ്പപ്പാറയില്‍ നാലംഗ നായാട്ടു സംഘത്തെ പിടികൂടി. വാളാട് എടത്തന സ്വദേശികളാണ് പിടിയിലായത്. ഇവരില്‍ നിന്ന് നാടന്‍ തോക്കും ആയുധങ്ങളും പിടിച്ചെടുത്തു. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ മൂലപിടിക വിഭാഗത്ത് ഭാഗത്ത് വെച്ചാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 3 മണിയോടെ നായാട്ട് സംഘത്തെ നാടന്‍ തോക്ക് വെട്ടുകത്തി മറ്റ് ആയുധങ്ങള്‍ സഹിതം പട്രോളിംഗ് നടത്തുകയായിരുന്ന വനപാലക സംഘം പിടികൂടിയത്.

വാളാട് എടത്തന കൊല്ലിയില്‍ പുത്തന്‍മിറ്റം കെ.എ ചന്ദ്രന്‍ (39) മാക്കുഴി കെ.സി രാജേഷ്.(48 ) കരിക്കാട്ടില്‍ വിജയന്‍ (42)22 പുത്തന്‍മിറ്റം ഇ.കെ ബാലന്‍ (44) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച മാരുതി കെഎല്‍ 07 എഡി 0760 നമ്പര്‍ കാറും പിടികൂടിയിട്ടുണ്ട്. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ വി കെ.ദാമോദരന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി.ആര്‍.പ്രബഞ്ച്, വി.പിഹരികൃഷ്ണന്‍ വിഷ്ണു പ്രസാദ്, ഫോറസ്റ്റ് വാച്ചറായ കെ.എം. കൂര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് നായാട്ട് സംഘത്തെ അറസ്റ്റ് ചെയ്തത്.

Eng­lish Sum­ma­ry: Hunt­ing team held in Wayanad

You may like this video also

Exit mobile version