Site iconSite icon Janayugom Online

അമേരിക്കയില്‍ വീശിയടിച്ച് ഇയാന്‍ ചുഴലിക്കാറ്റ്: വ്യാപക നാശനഷ്ടം, 20 പേരെ കാണാതായി; വീഡിയോ

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ അതിശക്തമായ ഇയാന്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം സംഭവിച്ചു. കടല്‍ത്തീരത്തെ വീടുകളിലേക്ക് വെള്ളം ഇരച്ചുകയറുകയും റോഡുകള്‍ വെള്ളത്തിനടിയിലാകുകയും വാഹനങ്ങള്‍ അടക്കം ഒഴുകിപ്പോകുകയും ചെയ്തു. പ്രദേശത്ത് വൈദ്യുതി വിതരണസംവിധാനം തകര്‍ന്നു.

കനത്ത മഴയോടെ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ബോട്ടില്‍ സഞ്ചരിക്കുകയായിരുന്ന 20 തോളം കുടിയേറ്റക്കാരെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്. ബോട്ട് മുങ്ങി 20 കുടിയേറ്റക്കാരെ കാണാതായതായും ഫ്‌ളോറിഡയിലെ കീസ് ദ്വീപുകളില്‍ നാല് ക്യൂബക്കാര്‍ നീന്തിക്കയറിയെന്നും മൂന്ന് പേരെ തീരസംരക്ഷണ സേന കടലില്‍നിന്ന് രക്ഷപ്പെടുത്തിയതായും യുഎസ് ബോര്‍ഡര്‍ പട്രോള്‍ അറിയിച്ചു.

യുഎസില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. മണിക്കൂറില്‍ ഏകദേശം 240 കിലോമീറ്റര്‍ വേഗത്തിലാണ് ഇയാന്‍ വീശുന്നതെന്ന് യുഎസ് നാഷണല്‍ ഹരിക്കെയ്ന്‍ സെന്റര്‍ അറിയിച്ചു.

ചുഴലിക്കാറ്റില്‍ മാധ്യമപ്രവര്‍ത്തകന്‍ നിലതെറ്റി വീഴുന്നതിന്റേയും റോഡിലൂടെ സ്രാവുകള്‍ നീന്തുന്നതിന്റെയും അടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Eng­lish Sum­ma­ry: Hur­ri­cane Ian lash­es Florida
You may also like this video

Exit mobile version