Site iconSite icon Janayugom Online

കരീബിയൻ രാജ്യങ്ങളിൽ കനത്ത നാശം വിതച്ച് ‘മെലിസ’ ചുഴലിക്കാറ്റ്; ഹെയ്തിയിലും ജമൈക്കയിലുമായി 30 മരണം

ജമൈക്കക്ക് പിന്നാലെ ഹെയ്തിയിലും അതിശക്തമായ നാശം വിതച്ച് ‘മെലിസ’ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കാറ്റിലും മഴയിലും ഇരുരാജ്യങ്ങളിലുമായി 30 ഓളം പേർ മരിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹെയ്തിയിൽ 25 പേരും ജമൈക്കയിൽ 5 പേരും മരിച്ചു. ഹെയ്തിയിൽ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത വെള്ളപ്പൊക്കത്തിലാണ് കൂടുതൽ പേരും മരിച്ചത്. കൂടാതെ, 18 പേരെ കാണാതാവുകയും ചെയ്‌തിട്ടുണ്ട്.

ക്യൂബയിൽ ചുഴലിക്കാറ്റ് കനത്ത മണ്ണിടിച്ചിലിനും കാരണമായിട്ടുണ്ട്. നാശനഷ്ടങ്ങളുടെ തീവ്രത ഇതുവരെ കൃത്യമായി കണക്കാക്കാനായിട്ടില്ല. പലയിടങ്ങളിലും ആളുകൾ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. ജമൈക്കയിൽ കാറ്റഗറി 5 വിഭാഗത്തിലായിരുന്ന ചുഴലിക്കാറ്റിൻ്റെ തീവ്രത ബഹാമസിലേക്ക് കടക്കുന്നതോടെ കാറ്റഗറി ഒന്നായി കുറഞ്ഞിട്ടുണ്ട്. ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകളെയാണ് ദുരന്തബാധിത മേഖലകളിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചത്.

Exit mobile version