തിരുവനന്തപുരം പേയാട് അരുവിപ്പുറത്ത് ഭർത്താവ് ഭാര്യയെ മർദിച്ച് കൊലപ്പെടുത്തി. അരുവിപ്പുറം സ്വദേശിനി വിദ്യാ ചന്ദ്രൻ ( 30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. രതീഷ് മർദിച്ചതിന് പിന്നാലെ അവശയായ വിദ്യാ ചന്ദ്രനെ പൊലീസാണ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തും മുൻപേ മരണം സംഭവിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ മർദിച്ച് കൊലപ്പെടുത്തി

