Site iconSite icon Janayugom Online

കൊല്ലത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി വിവരം ഫേസ്ബുക്കില്‍ പങ്കുവച്ച് ഭര്‍ത്താവ്; സ്വയം പൊലീസില്‍ കീഴടങ്ങി

കൊല്ലം പുനലൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്. കലയനാട് ചരുവിള വീട്ടിൽ ശാലിനിയെയാണ് ഭര്‍ത്താവ് ഐസക് വെട്ടിക്കൊന്നത്. സംഭവത്തിനുശേഷം കൊലപാതകവിവരം പ്രതി ഫേസ്ബുക്കിൽ പങ്കുവെച്ചു. തുടര്‍ന്ന് പ്രതി പുനലൂർ പൊലീസിൽ കീഴടങ്ങി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്നാണ് പ്രാഥമിക വിവരം.

Exit mobile version