പാലക്കാട് ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് കോട്ടായി ചേന്ദങ്കാട്ടിലാമ് സംഭവം. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65)ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്.
വീട്ടിലെ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് വിറക് ക്കൊള്ളി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് വിവരം. തലയ്ക്ക് അടിയേറ്റ വേശുക്കുട്ടി തൽക്ഷണം മരിച്ചു. ഭർത്താവ് വേലായുധനെ കോട്ടായി പൊലീസ് കസ്റ്റഡിയിലെടുത്തു.
English Summary: husband killed wife in palakkad
You may also like this video