Site iconSite icon Janayugom Online

മുന്‍ കാമുകിയുടെ മുന്നിലിട്ട് ഭര്‍ത്താവിനെ കുത്തിക്കൊന്നു; പൊലീസില്‍ കീഴടങ്ങി യുവാവ്

ട്രാന്‍സ്‌പോര്‍ട്ട് ബസിനുള്ളില്‍ വച്ച് മുന്‍ കാമുകിയുടെ ഭര്‍ത്താവിനെ കുത്തിക്കൊന്ന് യുവാവ്. ശിവമൊഗ്ഗ ജില്ലയിലെ സാഗര സ്വദേശിയായ ഗംഗാധര്‍ ആണ് കൊല്ലപ്പെട്ടത്. കര്‍ണാടകയിലെ സിര്‍സിയിലാണ് സംഭവം. പ്രീതം ഡിസൂസ എന്നയാളാണ് മുന്‍ കാമുകിയായ പൂജയുടെ ഭര്‍ത്താവിനെ കര്‍ണാടകയിലെ ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റാന്‍ഡിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയത്. ബെംഗളൂരുവിലേക്കുള്ള ബസില്‍ ഗംഗാധര്‍ കയറാന്‍ ഒരുങ്ങുമ്പോള്‍ പൂജ നോക്കി നില്‍ക്കെയായിരുന്നു ആക്രമണം. പൂജ നേരത്തെ പത്ത് വര്‍ഷത്തോളം പ്രീതവുമായി പ്രണയത്തിലായിരുന്നു. നാല് മാസം മുന്‍പാണ് പൂജ ഗംഗാധറിനെ വിവാഹം ചെയ്ത് ബെംഗളൂരുവിലേക്ക് താമസം മാറിയത്. വീട്ടിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് പ്രീതം ഗംഗാധറിനെ ആക്രമിച്ചത്. ഗംഗാധറിന്റെ നെഞ്ചില്‍ നിരവധി തവണ കുത്തിയ ശേഷം പ്രീതം സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പീന്നീട് പൊലീസ് പൂജയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് അക്രമിയെ തിരിച്ചറിഞ്ഞത്. ഇതിനിടെ പ്രീതം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Exit mobile version